

AARANYAKHANDAM | ആരണ്യകാണ്ഡം
mankind8329
₹350.00
₹315.00
വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്‌തമാണ്. 14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്‌തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്‌തകത്തിൽ കടന്നുവരുന്നുണ്ട്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!