top of page

HADI | ഹാദി

SKU mankindhadi769
Price

₹140.00

“റി - ഷംഗ്രി - വിലക്കപ്പെട്ട പർവ്വതമാണത്. കയറി തുടങ്ങും മുൻപ് നന്നായി ആലോചിക്കുക. ഇവിടെ നീ ഉപേക്ഷിച്ചതൊക്കെ തിരികെയെടുത്ത് വന്നവഴിയേ മടങ്ങുക. മുകളിലെത്തിയാൽ നീ മരണപ്പെടും. പിന്തിരിഞ്ഞു പോ.”

താഴ്‌വരയിലെ വൃദ്ധൻ നൽകിയ മുന്നറിയിപ്പായിരുന്നു അത്.

അതിന്റെ കാരണമറിയാൻ എന്നോടൊപ്പം നിങ്ങൾ വായനക്കാരും ഈ യാത്ര പൂർത്തിയാക്കണം.

ഇനിയുള്ള ഏഴ് നാളുകൾ നമ്മൾ ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്.

എന്റെയും നിങ്ങളുടെയും ഉള്ളിലേക്കുള്ള യാത്ര. അതിന് തയ്യാറാണെങ്കിൽ ഞാൻ പറയുന്ന മൂന്ന് കളി നിയമങ്ങൾ നിങ്ങൾ അംഗീകരിക്കണം.

1. എല്ലാ പദവികളും മറന്ന് ഒരു മനുഷ്യനായി ഇരിക്കുക.

2. വെറുമൊരു കുട്ടിയുടെ മനസ്സോടെ ഇരിക്കുക.

3. ഒരു ഒഴിഞ്ഞ പാത്രമായി ഞാൻ പറയുന്നത് എല്ലാം ഉൾക്കൊള്ളാൻ തയാറായി ഇരിക്കുക.

ഈ നിയമങ്ങൾ സ്വീകാര്യമെങ്കിൽ നമുക്ക് യാത്ര തുടരാം. അല്ലെങ്കിൽ താഴ്‌വരയിലെ വൃദ്ധൻ എന്നോട് പറഞ്ഞത് ഞാൻ നിങ്ങളോടും പറയുന്നു. തിരികെ പോവുക.

ഇത് നിങ്ങൾക്ക് വിലക്കപ്പെട്ട പുസ്തകമാണ്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page