top of page

Kalyaneemadhavam | കല്യാണീമാധവം

SKU Mankind0048

Mankind0048

Original price

₹550.00

Sale price

₹495.00

ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്‍റെയും കഥ പറയുന്ന ഈ രചന, കാലത്തിന്‍റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്‍റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്‍റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്‍റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്‍റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page