MILES | മൈൽസ്
₹160.00
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.
പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.
തീവണ്ടി നീങ്ങുകയാണ്... മഴയുടെ താളം കേട്ട്...
ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
ബോബി ജോസ് കട്ടിക്കാട്
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!