top of page

NJAN IVIDEYUND | ഞാൻ ഇവിടെയുണ്ട്

SKU MANKIND1234

MANKIND1234

Price

₹170.00

തച്ചുടയ്ക്കപ്പെട്ടിട്ടും 'കിൻസുഗി' പോലെ സ്വർണ്ണപ്പൊടിയാൽ ഒട്ടിച്ചു ചേർത്ത് പഴയതുപോലെ മികച്ചതാവുന്ന ചില ജീവിതങ്ങളെയാണ് ഹിമ മണികണ്ഠ‌ൻ തങ്കം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് കണ്ടെടുത്ത് 'ഞാൻ ഇവിടെയുണ്ട്' എന്ന സമാഹാരത്തിലെ ഒൻപതു കഥകളായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പല ദേശത്തിലെ പല മനുഷ്യരുടെ കഥകളാണെങ്കിലും അവയെല്ലാം നമ്മോട് പങ്കുവയ്ക്കുന്നത് സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും നന്മയുടെയും ദേശാതിതമായ വികാരങ്ങളാണ്. അതുകൊണ്ടുതന്നെ ഈക്കഥകൾ നമ്മുടെ ഹൃദയത്തെ തൊടുന്നു. മനുഷ്യർ കഥ പറയുന്നതിനു പകരം അവരുടെ ജീവിതങ്ങളെ അടുത്തു നിന്ന് കാണുന്ന പൂച്ചയും കഫേയും അപ്പുപ്പൻ തറയും സ്വർണ്ണമാലയും സ്‌കൂട്ടറും ഒക്കെ കഥ പറയുന്നതിലൂടെ ഈ കഥകൾക്ക് നൂതനമായ ഒരു ഭാവം കൈവരുന്നു. നമ്മുടെ തന്നെ ജീവിതങ്ങളെ ഒരു മൂന്നാം കണ്ണ് കൊണ്ട് നോക്കിക്കാണുന്ന കഥകളാണ് 'ഞാൻ ഇവിടെയുണ്ട്.' വായനയിൽ നമുക്ക് നിറവ് നൽകുന്ന കഥകൾ.

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page