PLANET 9
| പ്ലാനറ്റ് 9
₹250.00
₹225.00
മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ഴോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിടത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!