top of page

Pooppal | പൂപ്പൽ SIGNED COPY

SKU MANKIND98776

MANKIND98776

Price

₹130.00

കവിതകൾ രണ്ടു തരമുണ്ട് വേവിച്ചതും പൊരിച്ചതും, ഇതത് രണ്ടുമല്ല.

പച്ചമാംസക്കഷണങ്ങൾ കൊത്തിയെറിഞ്ഞുള്ള ഏറാണ്. നിൻ്റെ ചോരയിൽ നനഞ്ഞു. മാംസത്തിന്റെ ചൂടിൽ പൊള്ളി.

നല്ല കവിതകൾ !! ഓരോന്നും പെറുക്കിയെടുത്ത്, ഇതിലതുണ്ട് - അതിലിതുണ്ട് എന്നൊന്നും പറയുന്നില്ല കേട്ടോ. എല്ലാത്തിലും പ്രേമസുരഭിലമായ ഹ്യദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവൻ്റെ തീക്ഷ്‌ണ യൗവനത്തിൻ്റെ ആസക്തിയുണ്ട്. അതു കൊണ്ടാണ് നാല് വരികളിൽ അയാൾ നിർത്തിയിട്ടും, നാമെഴുതാപ്പുറങ്ങളിലേക്ക് നോക്കിയിരിക്കുന്നത്.

അതുകൊണ്ടാണ് 'അയവിറക്കില്ല / എന്നതിന് / ദഹിച്ചു / എന്നർത്ഥമില്ല ..!' എന്നെഴുതി അയാൾ നിർത്തുമ്പോൾ, അയവിറക്കും എന്നതിൻ്റെ അർത്ഥം ദഹിച്ചില്ല എന്നല്ലെന്ന് നാമതിനോട് ചേർത്ത് വായിക്കുന്നത്. സത്യം, നിങ്ങൾക്കിത് ദഹിക്കും.

നിങ്ങളി കവിതകൾ അയവിറക്കും.

- ലിജീഷ് കുമാർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page