Unnikuttante Lokham | ഉണ്ണിക്കുട്ടന്റെ ലോകം
₹290.00
₹248.00
ഉണ്ണിക്കുട്ടന്‍ ആരാണ്? ഈ ലോകത്തെ തന്നെ മനസ്സിലിട്ട് വിശകലനം ചെയ്യാന്‍ തക്ക ചുണക്കുട്ടിയാണോ അവന്‍? ഉണ്ണിക്കുട്ടന്‍ ഒരു സാധാരണകുട്ടിയാണ്. നാട്ടിന്‍പുറത്തെ നിഷ്‌കളങ്കബാലന്‍. തനിക്ക് ചുറ്റുമുള്ളതിനെയെല്ലാം ആകാംക്ഷയോടെ അവന്‍ നോക്കിക്കാണുന്നു. ഓടം കൊത്തിക്കൊണ്ട് മാവിന്‍കൊമ്പിലേക്ക് പറക്കുന്ന കാക്കയേയും, ഇടയ്ക്കിടയ്ക്കു തൊടിയില്‍നിന്ന്, തിണ്ടത്തേക്ക് ഓടിപ്പാഞ്ഞെത്തുന്ന ഓന്തിനേയും, രണ്ടുമൂന്നു പ്രാവശ്യം മാത്രം കണ്ട കീരിയേയും അങ്ങനെയങ്ങനെ ഈ പ്രകൃതിയിലെ പല ആവേശം ജനിപ്പിക്കുന്ന ജന്തുക്കളേയും അവന്‍ തന്റെ വിസ്മയം തുളുമ്പുന്ന മിഴികളിലൂടെ നോക്കുകയാണ്. ജീവികളെ മാത്രമല്ല, തനിക്ക് ചുറ്റുമുള്ള മനുഷ്യരേയും അവന്‍ ഇപ്രകാരം ആകാംക്ഷയുടെ കണ്ണാടിയിലൂടെ തന്നെയാണ് ദര്‍ശിക്കുന്നത്. ആട്ടിന്‍തല വേവിച്ചു തിന്നുന്ന മുണ്ടിയും, പാടാന്‍ എത്തുന്ന പുള്ളുവനും പുള്ളുവത്തിയും, നാവില്‍ സൂചി തുളച്ചുകയറ്റിയ പാല്‍ക്കാവടിക്കാരനും, വീട്ടില്‍ പണിക്കെത്തുന്ന ആശാരിമാരും അവന് പുതിയ കാഴ്ചകള്‍ പോലെയാണ്.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!