top of page

Anne Frankinte Diary Kurippukal | ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ

SKU Mankind0217

Mankind0217

Original price

₹160.00

Sale price

₹144.00

ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽനിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. യുദ്ധാനന്തരം അതു പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പതിമൂന്നുവയസ്സുകാരി തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ - എല്ലാം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു. വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ എം. ഫ്രാങ്ക് എന്ന യഹൂദപെൺകുട്ടിയുടെ ഈ സ്മരണകൾ യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരസാധാരണ കൃതിയാണ്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page